ചേലക്കരയിൽ യുവാവ് സഹോദരനെ കൊലപ്പെടുത്തി

കേസിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

തൃശൂർ: ചേലക്കരയിൽ പുലാക്കോട് പുളിക്കൽ വീട്ടിൽ അൻസാറിൻ്റെ മരണത്തിൽ സഹോദരൻ അൻവർ അറസ്റ്റിൽ. ചേലക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കേസിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചേലക്കര പുലാക്കോട് പുളിക്കൽ വീട്ടിൽ അൻസാറിനെ (27) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഞായറാഴ്‌ച രാവിലെ ഏഴോടെയാണ് അൻസാറിനെ വീടിൻ്റെ ഡൈനിങ് ഹാളിലെ സ്റ്റെയറിനോട് ചേർന്ന ഭാഗത്ത് അനക്കമില്ലാതെ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് ചേലക്കര പൊലീസ് കേസെടുത്തിരുന്നു.

Content Highlights:Brother Anwar arrested in connection with Ansar's death at Pulakkode Pulikkal house in Chelakkara

To advertise here,contact us