കോഴിക്കോട്ടെ ലഹരി വേട്ട; പ്രതി ഷഫീഖ് പിടികിട്ടാപ്പുളളി,നസ്രീനയെ കാറിൽ കയറ്റിയത് പൊലീസിന്‍റെ പിടി വീഴാതിരിക്കാൻ

പിടിക്കപ്പെടാതിരിക്കാന്‍ തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയുടെ അക്കൗണ്ട് ആണ് ഷഫീഖ് ഉപയോഗിച്ചത്

കോഴിക്കോട്: പന്തീരാങ്കാവ് ലഹരിവേട്ടയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ഷഫീഖ് രാജസ്ഥാനിലേക്ക് പണം കൊണ്ടുപോയതും കാറിന്റെ ബോണറ്റിലാണ്. പിടിക്കപ്പെടാതിരിക്കാന്‍ തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയുടെ അക്കൗണ്ട് ആയിരുന്നു ഷഫീഖ് ഉപയോഗിച്ചത്. വാടകയ്ക്ക് എടുത്ത കാറിലാണ് ലഹരി കടത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ഫാത്തിമ നസ്രിനെ മംഗലാപുരത്തേക്ക് വിളിച്ചുവരുത്തി കാറില്‍ കയറ്റുകയായിരുന്നു. കാളികാവ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കേസില്‍ പിടികിട്ടാപ്പുളളിയാണ് ഷഫീഖ്.

ഇന്നലെ കോഴിക്കോട് ബൈപ്പാസിലെ ടോള്‍ പ്ലാസയില്‍വെച്ചാണ് മൂന്നരക്കോടി രൂപയുടെ ലഹരിമരുന്ന് എക്‌സൈസ് പിടിച്ചെടുത്തത്.

കാറിന്റെ ബോണറ്റിലായിരുന്നു ലഹരി ഒളിപ്പിച്ചുവെച്ചത്. 3.31 കിലോ എംഡിഎംഎയും 56 ഗ്രാം എംഡിഎംഎ എക്‌സ്റ്റസിയുമാണ് പിടികൂടിയത്.

എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗവും കോഴിക്കോട് സ്‌ക്വാഡും ചേര്‍ന്നാണ് വിപണിയില്‍ മൂന്നുകോടി രൂപ വില വരുന്ന ലഹരി പിടികൂടിയത്. അടിവാരം സ്വദേശിയായ ഇന്‍ഫ്‌ളുവന്‍സര്‍ നസ്രീനയെ കൂടെ കാറില്‍ കയറ്റിയത് പൊലീസ് പിടികൂടാതിരിക്കാനാണെന്നാണ് ഷഫീഖിന്റെ മൊഴി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണം ചെയ്യാനാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്‌സൈസ് അറിയിച്ചു.

Content Highlights: Kozhikkode drug case; accused shafeeq used rented car for drug supply

To advertise here,contact us