'UDF പ്രവർത്തകരെ നിരാശരാക്കരുത്'; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ വീണ്ടും അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് ഇട്ടുകൊടുക്കുന്നത് ശരിയല്ലെന്ന് പിഎംഎ സലാം

മലപ്പുറം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ മുറുകുമ്പോല്‍ വീണ്ടും അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്. മുഖ്യമന്ത്രി ആരാകുമെന്നുള്ള ചര്‍ച്ചകളില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഓരോന്നിനും അതിന്റേതായ സമയമുണ്ട്. ആ സമയത്ത് യുഡിഎഫ് ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നും പിഎംഎ സലാം പറഞ്ഞു. റിപ്പോര്‍ട്ടറോടായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം.

പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് ഇട്ടുകൊടുക്കുന്നത് ശരിയല്ല. ഭൂരിപക്ഷമുണ്ടാക്കാനും യുഡിഎഫിനെ അധികാരത്തിലേറ്റാനും വെയില്‍കൊണ്ട നിരവധി പ്രവര്‍ത്തകരുണ്ട്. അവരെ നിരാശരാക്കരുത്. വോട്ടുകള്‍ എണ്ണിക്കഴിയട്ടെ. അതിന് ശേഷം തീരുമാനമെടുക്കാം. ഇതുമായി ബന്ധപ്പെട്ട് ലീഗിനോട് അഭിപ്രായം തേടിയാല്‍ അപ്പോള്‍ തീരുമാനം അറിയിക്കാമെന്നും പിഎംഎ സലാം പറഞ്ഞു.

കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നേരത്തേയും പിഎംഎ സലാം അതൃപ്തി പരസ്യമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അനവസരത്തിലാണെന്നായിരുന്നു പിഎംഎ സലാം പറഞ്ഞത്. മുഖ്യമന്ത്രി ആരാകണമെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ യുഡിഎഫ് അണികളെ നിരാശരാക്കുന്നുവെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.

Content Highlights- Muslim League has once again publicly expressed dissatisfaction over the Chief Minister discussion within Congress

To advertise here,contact us