തിരുവനന്തപുരം: ബെംഗളൂരു ശ്രീരാംപുരം അയ്യപ്പ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനും ഭാരവാഹികള്‍ക്കുമെതിരെ കോടതിയെ സമീപിച്ച് ശബരിമല സ്വര്‍ണകവര്‍ച്ച കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന് പോറ്റി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ചാനലിന് നല്കിയ അഭിമുഖത്തില്‍ ട്രസ്റ്റ് ഭാരവാഹികള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന തരത്തില്‍ അപകീര്‍ത്തികരവും അവാസ്തവുമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ ഹര്‍ജി. ട്രസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പുറത്തുപറഞ്ഞതിന് ഭാരവാഹികള്‍ക്ക് തനിക്കെതിരെ മുന്‍വൈരാഗ്യമുണ്ടെന്ന് ഹര്‍ജിയില്‍ പോറ്റി പറയുന്നു.