6മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ഭ്രൂണം; 25കാരി പ്രസവിച്ചത് മാസംതികയാതെ, ദുരൂഹതയില്ലെന്ന് പൊലീസ്

തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്ന യുവതിയുടെ മൊഴി ആദ്യം പൊലീസ് വിശ്വസിച്ചിരുന്നില്ല

കോഴിക്കോട്: കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ വളപ്പില്‍ ഭ്രൂണം കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് വ്യക്തമായി. കൊഴിഞ്ഞാംപാറ സ്വദേശിയായ 25വയസുള്ള ഫ്രാങ്കോയാണ് മാസം തികയാതെ പ്രസവിച്ചത്. ആറ് ആഴ്ച വളര്‍ച്ചെത്തിയ ഭ്രൂണം ഉപേക്ഷിച്ചതിന് കേസെടുക്കും. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീര്‍ത്ഥാടക സംഘത്തോടൊപ്പം ബന്ധുക്കളുമായാണ് യുവതി പള്ളിയിലെത്തിയത്.

തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്ന യുവതിയുടെ മൊഴി ആദ്യം പൊലീസ് വിശ്വസിച്ചിരുന്നില്ല. പ്രസവവേദന പെട്ടെന്നുണ്ടായെന്നും ഭയന്നുപോയതിനാലാണ് ആണ്‍കുഞ്ഞിന്റെ ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതി പറഞ്ഞത്. യുവതിയുടെ കുടുംബ പശ്ചാത്തലം അടക്കം പൊലീസ് വിശദമായി അന്വേഷിച്ചു.

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള തീര്‍ത്ഥാടക സംഘത്തിന്റെ ബസിലാണ് യുവതി പ്രസവിച്ചത്. പള്ളിയുടെ സമീപം ബസ് നിര്‍ത്തിയപ്പോള്‍ കോമ്പൗണ്ടില്‍ ഭ്രൂണം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവതി വിവാഹിതയും ഒന്നരവയസുള്ള കുട്ടിയുടെ അമ്മയുമാണ്.

Content Highlights: An embryo found in a church compound in Kozhikode was linked to a premature birth, with authorities confirming no foul play or mystery in the incident

To advertise here,contact us