ക്രിസ്ത്യാനികളെ കൂടെക്കൂട്ടൽ പാളി, പിന്തുണ കിട്ടിയില്ല; ബിജെപി ഔദ്യോഗിക നേതൃത്വത്തിനെതിരെ ഒരു വിഭാഗം

ക്രിസ്ത്യൻ വോട്ടുകൾ തുണച്ചില്ല എന്നും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ പരാതി

കോഴിക്കോട്: ക്രൈസ്തവരെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ക്രിസ്ത്യൻ ഔട്ട്റീച്ച് പദ്ധതി പാളിയെന്ന് ബിജെപിയിൽ വിമർശനം. പാർട്ടിയിലെ ഒരു വിഭാഗമാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്ത്യൻ വോട്ടുകൾ തുണച്ചില്ല എന്നും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല എന്നുമാണ് ഒരു വിഭാഗത്തിന്റെ വിമർശനം.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് കഴിഞ്ഞപ്പോൾ ഷോൺ ജോർജ് ദീപികയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത് വിമർശനത്തിന്റെ മൂർച്ച കൂട്ടി. ക്രിസ്ത്യൻ വോട്ടുകൾ തുണച്ചില്ല എന്നും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ പരാതി.

ക്രിസ്ത്യൻ വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് ഗുണമില്ല എന്നും ഭൂരിപക്ഷ സമുദായ വോട്ടുകൾ നഷ്ടപ്പെടുന്നുവെന്നും പരാതിയുണ്ട്.വിശ്വാസ സംരക്ഷണം മുഖ്യ അജണ്ടയാക്കിയില്ലെന്നും വിമർശനമുണ്ട്. ഘടകകക്ഷികൾക്ക് സീറ്റ് നൽകിയതിലും പാർട്ടിക്കുളിൽ അതൃപ്തിയുണ്ട്. ട്വന്റി ട്വന്റിക്കും ബിഡിജെഎസ്സിനും കൂടുതൽ സീറ്റ് നല്കിയതിലാണ് അതൃപ്തിയുള്ളത്. ഘടകകക്ഷികൾക്ക് വിട്ടുനൽകിയ എ ക്ലാസ്സ് മണ്ഡലങ്ങളിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാകും എന്നാണ് ആശങ്ക.

Content Highlights: A section within the BJP has criticized the party’s Christian outreach initiative, claiming it has failed to effectively connect with the Christian community.

To advertise here,contact us