മലപ്പുറം: വണ്ടൂര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറിനായി മലയാളത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി എംപി. എടക്കരയില്‍ നടന്ന പൊതുയോഗം കഴിഞ്ഞ് അരീക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് പ്രിയങ്ക ഗാന്ധി മമ്പാട് അങ്ങാടിയില്‍ വാഹനം നിര്‍ത്തി ഇറങ്ങിയത്.
പ്രിയങ്കയോടൊപ്പം സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറും ഉണ്ടായിരുന്നു. കടകളില്‍ കയറിയും വ്യക്തികളോടും പ്രിയങ്ക ഗാന്ധി വോട്ട് അഭ്യര്‍ത്ഥിച്ചു.
Content Highlights: Priyanka Gandhi Campaigns in Malayalam, Seeks Votes in Local Market