'രേവന്ത് റെഡ്ഡി പറഞ്ഞത് തമാശ രൂപേണ, ഇതിനെയെല്ലാം സ്‌പോർട്‌സ്മാൻ സ്പിരിറ്റിൽ കാണണ്ടേ': മാണി സി കാപ്പൻ

ഇത്ര വികാരം കൊള്ളേണ്ട കാര്യം എന്താണെന്നും മാണി സി കാപ്പൻ ചോദിച്ചു

പാലാ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിൽ 'പോ മോനെ വിജയാ' എന്ന് പറഞ്ഞത് തമാശരൂപേണയാണെന്നും ഇതിനെയെല്ലാം സ്‌പോർട്‌സ്മാൻ സ്പിരിറ്റിൽ കാണണ്ടേയെന്നും പാലാ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ.

രേവന്ത് റെഡ്ഡി പറഞ്ഞത് തമാശരൂപേണയാണ്. മോഹൻലാലിന്റെ സിനിമയിലെ ഡയലോഗ് ഞങ്ങളൊക്കെ പറയാറുണ്ട്. അതിനെ ആ സെൻസിലെടുക്കണം. ഇത്തരം കാര്യങ്ങളിൽ പിണറായി വിജയനാണ് മിടുക്കൻ. വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ്. കടക്ക് പുറത്തെന്നും പറഞ്ഞിട്ടുണ്ട്. 52വെട്ടു വെട്ടിക്കൊന്ന ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചു. ഇത്ര വികാരം കൊള്ളേണ്ട കാര്യം എന്താണെന്നും മാണി സി കാപ്പൻ ചോദിച്ചു.

എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവെന്ന് പറയുന്നത് മുഖ്യമന്ത്രി സ്ഥാനത്തേയാണ്. മരിക്കാറായി എന്ന അർത്ഥത്തിലല്ല. കേൾക്കുന്ന ജനത്തിന് ഇക്കാര്യങ്ങൾ അറിയാമെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തലയും വി ഡി സതീശനും പറഞ്ഞ പാലായിലുള്ള സമ്മാനം മന്ത്രി സ്ഥാനമാകാം. കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിപക്ഷത്തിൽ പാലായിൽ ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Content Highlights: Mani C Kappan has reacted to remarks made by Pinarayi Vijayan.

To advertise here,contact us