മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല; വീടിനുള്ളില്‍ വെച്ച് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി യുവാവ്

കയര്‍ ഫാക്ടറി ജീവനക്കാരനാണ്

ആലപ്പുഴ: കൊമ്മാടിയില്‍ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു. ആലപ്പുഴ കളപ്പുര ചക്കാലയ്ക്കല്‍ സന്തോഷ് (45) ആണ് മരിച്ചത്. കയര്‍ ഫാക്ടറി ജീവനക്കാരനാണ്. രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടിട്ടും ഭാര്യ നല്‍കിയില്ല. തുടര്‍ന്ന് വീടിനകത്തു നിന്ന് മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: man died by pouring kerosene on himself and setting himself on fire inside his house

To advertise here,contact us