കോഴിക്കോട്: പേരാമ്പ്ര യുഡിഎഫ് പിടിച്ചടക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ. എല്‍ഡിഎഫ് തുടങ്ങിവെച്ച വിവാദങ്ങള്‍ക്ക് മറുപടി പറയില്ല. വിവാദങ്ങളെ നിയമപരമായി നേരിടുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
മണ്ഡലത്തിലെ വികസനമുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് താന്‍ വോട്ട് പിടിക്കുന്നത്. സമുദായത്തിന്റെ പേരില്‍ വോട്ട് പിടിച്ചെന്ന പരാതിയില്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ മറുപടി പറയുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
വടകരയിലെ വ്യാജസ്ക്രീന്‍ഷോട്ട് ആരോപണം തള്ളിയതുപോലെ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളും ജനം തള്ളുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ച അനൗണ്‍സ്മന്റ് ജനങ്ങളെ സ്വാധീനിക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ ആവര്‍ത്തനം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്മെന്റ് നടത്തിയെന്ന യുഡിഎഫ് ആരോപണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. അനൗണ്‍സ്മെന്റ് വീഡിയോ സഹിതമായിരുന്നു യുഡിഎഫിന്റെ പരാതി. തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് .
ഇതിനിടെ സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയവര്‍ സമുദായത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്നാരോപിച്ച് ഫാത്തിമ തഹ്ലിലക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
Content Highlights: UDF will win in Perambra said Fathima Thahiliya