'BJPയെ ഭയക്കാത്ത മുഖ്യമന്ത്രിമാരെയാണ് വേണ്ടത്, അടുത്ത 5 വർഷവും പിണറായിയെ ആ കസേരയിൽ കാണാൻ ആഗ്രഹിക്കുന്നു'

കഴിഞ്ഞ പത്ത് വര്‍ഷമായി ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പ്രകാശ് രാജ്

കണ്ണൂര്‍: ബിജെപിയെ ഭയക്കാത്ത മുഖ്യമന്ത്രിമാരെയാണ് വേണ്ടതെന്നും അടുത്ത അഞ്ച് വര്‍ഷവും പിണറായി വിജയനെ ആ കസേരയില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. കഴിഞ്ഞ പത്ത് വര്‍ഷമായി ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രകാശ് രാജ് പറഞ്ഞു. കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് നടത്തിയ സാംസ്‌കാരിക സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരാണ് വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ പ്രകാശ് രാജ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നരേന്ദ്ര മോദി റീല്‍ രാജയാണെന്ന് പ്രകാശ് രാജ് വിമര്‍ശിച്ചു.

എഴുത്തുകാരനായ ടി പദ്മനാഭനും പരിപാടിയില്‍ പങ്കെടുത്തു. ധര്‍മ്മടം മണ്ഡലത്തിലായിരുന്നു തനിക്ക് വോട്ടെങ്കില്‍ താന്‍ പിണറായി വിജയന് നല്‍കുമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് വാദ്യ കലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, നടി റിമ കല്ലിങ്കല്‍, എഴുത്തുകാരന്‍ ബെന്യാമിന്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.

Content Highlights- Actor Prakash Raj stated that the country needs chief ministers who are not afraid of the BJP. He also expressed his desire to see Pinarayi Vijayan continue as Kerala Chief Minister for the next five years.

To advertise here,contact us