കൊച്ചി: സുരേഷ് ഗോപിക്ക് കോടതിയിൽ കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും തൃശൂരിലെ ലോക്സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി കോടതി തള്ളി. സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടേണ്ടിവരും.
സുരേഷ് ഗോപിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ നേതാവ് എ എസ് ബിനോയ് ഹർജി നൽകിയത്.
അതേസമയം, തന്റെ പക്ഷത്ത് ന്യായമുണ്ടെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ന്യായം കോടതിയെ ബോധിപ്പിക്കും. കേസ് കൊടുത്തവർക്ക് അവകാശമുള്ളതുപോലെ തങ്ങൾക്കും മേൽക്കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: High Court orders trial in plea seeking cancellation of Lok Sabha membership of suresh gopi