മലപ്പുറം: സ്വന്തം നാട്ടില്‍ മത്സരിക്കാനുള്ള ആഗ്രഹം കൊണ്ടാണ് തിരൂരില്‍ വന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന്. മണ്ഡലം തനിക്ക് അപരിചിതമല്ല. തിരൂരില്‍ കാലത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ 'ഇലക്ഷന് എക്സ്പ്രസ്'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐഎം ജാഗ്രതയുടെ ഭാഗമായിട്ടാണ് എസ്ഐആര്‍ ലിസ്റ്റില്‍ നിന്ന് ആരും ഒഴിവാകാതെയിരുന്നത്. കോണ്‍ഗ്രസ് ആരോപിക്കുന്ന ഒരു ഡീലും നിലവിലില്ല. ആരോപണം ജനങ്ങള്‍ തള്ളി കളയുമെന്നും വി അബ്ദുറഹ്മാന് പറഞ്ഞു.
മുസ്ലിം വര്‍ഗീയത പ്രീണിപ്പിച്ച് വോട്ടു നേടുകയാണ് ബിജെപി ചെയ്യുന്നത്. കോണ്‍ഗ്രസിന്റേത് കുടില തന്ത്രമാണ്. വികസനം ചര്‍ച്ചയാകരുത് എന്ന് അവര്‍ ആഗ്രഹിക്കുന്നു. ബിജെപി ഡീല്‍ ആരോപണം ജമാഅത്തെ ഇസ്ലാമി ബന്ധം മറച്ചു വെയ്ക്കാന്‍ വേണ്ടി ഉന്നയിക്കുന്നതാണെന്നും വി അബ്ദുറഹ്മാന് പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷം ബിസിനസില്‍ നഷ്ടമായിരുന്നുവെന്ന് പറഞ്ഞ വി അബ്ദുറഹ്മാന് തെരഞ്ഞെടുപ്പില്‍ 5000 വോട്ടിലധികം ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് വി അബ്ദുറഹ്മാന് പറഞ്ഞു.
Content Highlights: