പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ് - ബിജെപി ഡീലുണ്ടെന്ന സിപിഎം ആരോപണം ചിരിച്ചു തള്ളുന്നുവെന്ന് പറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷ്. തനിക്ക് വി എസ് അച്യുതാനന്ദനെ സ്നേഹിച്ചവരുടെ വോട്ട് ലഭിക്കുമെന്നും കോൺഗ്രസ് സ്ഥാനാർത്ഥി അഭിപ്രായപ്പെട്ടു.
ഏറെക്കാലം വിഎസ് അച്യുതാനന്ദൻ്റെ പേഴ്സണൽ സ്റ്റാഫായിരുന്നു സുരേഷ്. പാർട്ടിയിൽ നിന്ന് സുരേഷിനെ പുറത്താക്കിയിട്ട് 11 വർഷത്തോളമായി. സിപിഎം വിട്ടവർക്ക് ടിപി ചന്ദ്രശേഖരന്റെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നും സുരേഷ് വ്യക്തമാക്കി. പടിയടച്ച് പിണ്ഡംവച്ച സിപിഎമ്മിനോട് ഇനിയും അനുഭാവം കാണിക്കേണ്ട കാര്യമില്ലെന്ന് തോന്നിയതോടെയാണ് യുഎഡിഎഫിന്റെ സ്ഥാനാർഥിത്വം സ്വീകരിക്കാൻ കാരണമെന്ന് എ സുരേഷ് നേരത്തെ പറഞ്ഞിരുന്നു.
Content Highlights: If I meets the fate of T. P. Chandrasekharan after leaving the party, we will gladly accept it, says A Suresh