ആറ്റുകാൽ പൊങ്കാല ശുചീകരണം; വിവാദങ്ങളിൽ കളക്ടറോട് വിശദീകരണം തേടുമെന്ന് മന്ത്രി വി ശിവൻകുട്ടി

പൊങ്കാല കഴിഞ്ഞാൽ ഇത്തരം വിവാദങ്ങൾ ഒരിക്കലും ഉണ്ടാകാറില്ലെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ആരോപണങ്ങളിൽ കളക്ടറോട് വിശദീകരണം തേടുമെന്ന് മന്ത്രി വി ശിവൻകുട്ടി. വീഴ്ചകൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൊങ്കാല കഴിഞ്ഞാൽ ഇത്തരം വിവാദങ്ങൾ ഒരിക്കലും ഉണ്ടാകാറില്ല. എല്ലാവരും ചേർന്ന് നഗരം ക്ലീൻ ആക്കുന്ന സമീപനമാണ് ഉണ്ടാകാറുള്ളത്. പിശകുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ കോർപ്പറേഷൻ ഇടപെട്ട് പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു. കളക്ടറോട് നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. പൊങ്കാലയ്ക്ക് ശേഷമുള്ള ശീചകരണത്തിന്റെ ചുമതല കോർപ്പറേഷനാണ്. പൊങ്കാല കഴിഞ്ഞ നാലുദിവസമായിട്ടും മാലിന്യങ്ങൾ നീക്കിയില്ലെന്നാണ് പരാതിയുയർന്നത്.

ഇത്തവണ ആറ്റുകാൽ ക്ഷേത്രത്തിന് സമീപം മേയർ കോർപറേഷൻ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തതിന് പുറമേ സ്‌പെൻസർ ജംഗ്ഷനിൽ മന്ത്രി വി ശിവൻകുട്ടി പ്രത്യേക ഉദ്ഘാടനവും നടത്തിയിരുന്നു. ആറ്റുകാൽ പൊങ്കാല സജ്ജീകരണങ്ങൾ ആരംഭിച്ചപ്പോൾ തന്നെ സിപിഐഎം- ബിജെപി നിഴൽയുദ്ധം ആരംഭിച്ചിരുന്നു. കുടിവെള്ള പ്രതിസന്ധി ഉണ്ടാക്കി ഒരുക്കങ്ങൾ അട്ടിമറിക്കാൻ സംസ്ഥാന സർക്കാരിന് കീഴിലുള്ള വാട്ടർ അതോറിറ്റി ശ്രമിക്കുന്നുവെന്നായിരുന്നു ബിജെപി ആരോപണം. പിന്നാലെയാണ് ശുചീകരണത്തെ ചൊല്ലിയുടെ ക്രെഡിറ്റ് തർക്കം ഉയർന്നത്.

Content Highlights: Minister V. Sivankutty has asked the district collector to explain the cleanliness arrangements at the Pongala festival

To advertise here,contact us