'അറിവുള്ള കരം അധികാര പേനയെടുക്കട്ടെ'; പ്രചാരണഗാനം പുറത്തിറക്കി എല്‍ഡിഎഫ്, ആലപിച്ചത് വേടൻ

'ഒന്നായി തുടരാം, നവകേരളത്തിലേക്ക്' എന്ന ടാഗ്‌ലൈനോടെയാണ് ഗാനം അവസാനിക്കുന്നത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണഗാനം പുറത്തിറക്കി എല്‍ഡിഎഫ്. റാപ്പര്‍ വേടന്‍ ആലപിച്ച ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. 'കാത്തിരുന്ന കാലമേ…' എന്ന് തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി.

വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കാണിച്ചും മത്സ്യത്തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിക്കൊണ്ടും ഉള്ളതാണ് ഗാനം. 'ഒന്നായി തുടരാം, നവകേരളത്തിലേക്ക്' എന്ന ടാഗ്‌ലൈനോടെയാണ് ഗാനം അവസാനിക്കുന്നത്.

2021ലും എല്‍ഡിഎഫ് പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. ഗായിക സിത്താര കൃഷ്ണകുമാര്‍ ആലപിച്ച 'അന്തിവിണ്ണില്‍ അമ്പിളിക്കല' എന്ന ഗാനമായിരുന്നു അത്.

Content Highlights: ldf election campaign song out sung by vedan

To advertise here,contact us