മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ. പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവിലാണ് പാലക്കാട്-എറണാകുളം മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്. 8 കോച്ചുകളില്‍ നിന്ന് 12 കോച്ചുകളായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ മാസം 23 മുതലാണ് പുതിയ കോച്ചുകള്‍ എത്തുക.
മൂവായിരത്തിലധികം ആളുകളാണ് 610 സീറ്റുള്ള പാലക്കാട്-എറണാകുളം മെമുവില്‍ ദിവസവും തിങ്ങിനിറഞ്ഞ് യാത്ര ചെയ്തിരുന്നത്. റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ പ്രതിഷേധം നടത്തിയിരുന്നു. കോച്ചുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കം ഡിആര്‍എമ്മിനു പല തവണ കത്തും നല്‍കിയിരുന്നു. എന്നാല്‍ കോച്ചുകളുടെ കുറവ് പറഞ്ഞ് റെയില്‍വേ നടപടി എടുത്തിരിന്നില്ല.
പാലക്കാട്-എറണാകുളം മെമുവിനു പുറമേ, കൊല്ലം-എറണാകുളം, കൊല്ലം-കോട്ടയം മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം 12 ആക്കുമെന്ന് റെയില്‍വേ അറിയിച്ചു.
Content Highlights: Palakkad-Ernakulam MEMU coaches increased