കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്. നടാല്‍ ഒ കെ യു പി സ്കൂളിന് സമീപം അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നടാല്‍ വഴി തലശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകള്‍ അനിശ്ചിത കാലത്തേക്കും പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച പണിമുടക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെയാണ്. കണ്ണൂര്‍- തലശ്ശേരി റൂട്ടിലെ യാത്രക്കാരെയാണ് സമരം ഏറ്റവുമധികം ബാധിക്കുന്നത് എങ്കിലും മറ്റ് ഭാഗങ്ങളിലും സര്‍വീസ് സ്തംഭിക്കും.
നാളെ പ്രവര്‍ത്തി ദിവസമായതിനാല്‍ പണിമുടക്ക് വിദ്യാര്‍ത്ഥികളെയും ജോലിക്കാരെയും ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കും. ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നടാല്‍ ഒ കെ യുപി സ്കൂളിന് സമീപം അടിപ്പാത നിര്‍മിക്കണമെന്നത് പ്രദേശവാസികളുടെയും യാത്രക്കാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ നിലവിലെ അശാസ്ത്രീയമായ നിര്‍മാണം കാരണം അടിപ്പാതയില്ലെങ്കില്‍ പല ബസുകള്‍ക്കും ഏകദേശം 7 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ടതായി വരും. ഇത്തരത്തില്‍ അധികദൂരം ഓടുന്നത് ഇന്ധനച്ചെലവ് വര്‍ധിപ്പിക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ ഇത് താങ്ങാനാവില്ലെന്നും ബസുടമകള്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സംയുക്ത സമിതിയുടെ തീരുമാനം.
Content Highligh: Private bus strike in Kannur district tomorrow. The strike is demanding permission for a flyover near Natal OKUP School. Private buses going to Thalassery via Natal will go on strike indefinitely.