താമരശ്ശേരി: ഒന്പതാംക്ലാസുകാരന് ഇളയ സഹോദരനൊപ്പം ചേര്‍ന്ന് അതേ സ്കൂളില്‍ പഠിക്കുന്ന മറ്റൊരു ഒന്‍പതാംക്ലാസുകാരനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. നാല് വര്‍ഷം മുന്‍പ് നടന്ന സംഘര്‍ഷത്തിന്റെ വിരോധമാണ് മര്‍ദ്ദനകാരണമെന്നാണ് വിവരം. ചുങ്കം കലറക്കാംപൊയില്‍ നൗഷാദ്-ഫാമിദ ദമ്പതികളുടെ മകന് മുഹമ്മദ് നാഫി(14)ക്കാണ് മര്‍ദ്ദനമേറ്റത്.
അക്രമത്തില്‍ തലയ്ക്കും മുഖത്തും പരിക്കേറ്റ വിദ്യാര്‍ത്ഥി ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി. താമരശ്ശേരി ചുങ്കം ചെക്ക്പോസ്റ്റ്-ഇരുമ്പിന്‍ചീടന്‍കുന്ന് റോഡില്‍ വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മര്‍ദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ അക്രമം നടത്തിയ കുട്ടികളുടെ പേരില്‍ താമശ്ശേരി പൊലീസ് വെള്ളിയാഴ്ച സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു.
മുഹമ്മദ് നാഫിയുടെ ഇളയ സഹോദരനെ കുറ്റാരോപിതനായ ഒന്‍പതാം ക്ലാസുകാരന്റെ അനിയന് നാലുവര്‍ഷം മുന്‍പ് മദ്രസയില്‍വെച്ച് ഉപദ്രവിക്കുകയും പിന്നീട് ഇത് ചോദ്യം ചെയ്ത് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. അന്ന് വീട്ടുകാര്‍ ഇടപെട്ട് പ്രശ്നം പറഞ്ഞുതീര്‍ക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം നാഫി ചുങ്കത്ത് പള്ളിയിലേക്ക് പോകുന്നവഴിയില്‍ തന്റെ മൂന്ന് സഹോദരങ്ങളുമായി എത്തിയ ഒന്പതുകാരന് എത്തുകയായിരുന്നു. ശേഷം കുട്ടി നാഫിയെ കയ്യേറ്റം ചെയ്തെന്നും സഹോദരന് പിടിച്ചുവെച്ചുവെന്നും മറ്റുമാണ് പരാതി. നാല് ദിവസം മുന്‍പ് 'നിനക്കുള്ള പണി തരുന്നുണ്ട്' എന്നുപറഞ്ഞ് നാഫിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിക്കുന്നു.
Content Highlights: student and brother beat classmates at thamarassery