തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന പൂർണമായും ഡിജിറ്റൽ ഇടപാടുകൾ വഴിയാക്കാൻ ബെവ്കോ. ഫെബ്രുവരി 15 മുതൽ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല എന്നറിയിച്ച് ബെവ്കോ ഉത്തരവിറക്കി. കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്.
എന്നാൽ ഈ മാറ്റത്തിൽ എതിർപ്പുന്നയിച്ച് ജീവനക്കാർ രംഗത്തുവന്നിട്ടുണ്ട്. നിലവിൽ 70 ശതമാനം ആളുകളും പണമാണ് നൽകുന്നത്. പൂർണമായും ഡിജിറ്റലിലേക്ക് മാറുമ്പോൾ ബുദ്ധിമുട്ട് കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുമാണ് ജീവനക്കാരുടെ ആരോപണം. അതിനാൽ ഈ തീരുമാനം പിൻവലിക്കണം എന്നും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്.
Content Highlights: BEVCO has decided to make liquor sales at premium counters fully digital, allowing only online payment methods