തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില് പാര്ക്ക് ചെയ്ത വാഹനത്തില് ഇരുന്ന് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്. ഗ്രേഡ് എസ്ഐ ബിനു, സിപിഒമാരായ അരുണ്, രതീഷ്, അഖില്രാജ്, അരുണ് എംഎസ്, മനോജ് കുമാര് എന്നിവരെ സസ്പെന്ഡ് ചെയ്തു. വാഹനത്തില് ഉണ്ടായിരുന്ന ആറു പേരില് നാല് ഉദ്യോഗസ്ഥരാണ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നത്. എന്നാല് ആറുപേരെയും സസ്പെന്ഡ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹമോടിച്ചതിനും കേസെടുക്കും.
പൊലീസ് സ്റ്റേഷന് സമീപം നിര്ത്തിയിട്ട വാഹനത്തില് പൊലീസുകാര് മദ്യപിക്കുന്ന ദൃശ്യങ്ങള് റിപ്പോര്ട്ടര് ടിവിയാണ് പുറത്തുവിട്ടത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നില് നിര്ത്തിയിട്ട വാഹനത്തില്വെച്ചായിരുന്നു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പരസ്യമദ്യപാനം. കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സല്ക്കാരത്തിന് മുന്നോടിയായിട്ടായിരുന്നു മദ്യപാനം.
വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര് മദ്യപിക്കുന്നത് റിപ്പോര്ട്ടറിന് ലഭിച്ച ദൃശ്യത്തില് വ്യക്തമായിരുന്നു. മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവര് വിവാഹ സല്ക്കാരത്തിനായി പോയത്. മദ്യപാനത്തിനും വിവാഹസല്ക്കാരത്തിനും ശേഷം വീണ്ടും ഇവര് ഡ്യൂട്ടിയില് പ്രവേശിച്ചുവെന്ന് വീഡിയോ പകര്ത്തിയ ദൃക്സാക്ഷി റിപ്പോര്ട്ടറിനോട് പറഞ്ഞു.Content Highlights: Police officers suspended for drunken at kazhakootam thiruvananthapuram