പത്തനംതിട്ട: മുന്നാം ബലാംത്സഗ കേസില് റിമാന്ഡില് കഴിയുന്ന രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ ജാമ്യാപേക്ഷയില് വിധി പറയുന്നത് മാറ്റി. ഈ മാസം 28 ലേക്കാണ് വിധി മാറ്റിയിരിക്കുന്നത്. അതുവരെ രാഹുല് മാങ്കൂട്ടത്തില് ജയിലില് തുടരും. പത്തനംതിട്ട ജില്ലാ സെഷന് കോടതിയാണ് രാഹുല് മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
എംഎല്എയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്ന നിലപാടാണ് പ്രോസിക്യൂഷന് സ്വീകരിച്ചത്. പരാതിക്കാരി ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും പ്രോസിക്യൂഷന് കോടതിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടി. എംഎല്എയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുന്ന നിലപാടാണ് പ്രോസിക്യൂഷന് സ്വീകരിച്ചത്.
പരാതിക്കാരി ക്രൂര പീഡനമാണ് നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും പ്രോസിക്യൂഷന് കോടതിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടി. രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിധി പറയുന്നത് മാറ്റിയത്.
അതേസമയം, രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരായ ഒന്നാം ബലാത്സംഗ കേസില് മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുല് മാങ്കൂട്ടത്തില് ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഗര്ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും അതിജീവിത പറയുന്നു.
നേമം പൊലീസ് രജിസ്റ്റര് ചെയ്ത ആദ്യ കേസില് രാഹുലിന്റെ മുന്കൂര് ജാമ്യാപേക്ഷ സെഷന്സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല് ഹൈക്കോടതിയെ സമീപിച്ചത്. കേസില് രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്നാമത്തെ ബലാത്സംഗ കേസില് രാഹുല് അറസ്റ്റിലായ വിവരമടക്കം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. രാഹുലിന് ജാമ്യം നല്കിയാല് കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന് ഇടയുണ്ടെന്നും അന്വേഷണ സംഘം കോടതിയില് വ്യക്തമാക്കി.
Content Highlights: The court has deferred the verdict on the bail plea of Rahul Mamkootathil to the 28th of this month.