41 ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി; കെഎസ്ഇബിയിൽ വിജിലന്‍സിന്റെ മിന്നൽ പരിശോധന

'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' എന്ന പേരിലാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കെഎസ്ഇബിയില്‍ കണ്ടെത്തിയത് വ്യാപക അഴിമതി. 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' എന്ന പേരിലാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സിന്റെ പരിശോധനയില്‍ വ്യാപക അഴിമതിയും ക്രമക്കേടുമാണ് കെഎസ്ഇബിയില്‍ കണ്ടെത്തിയത്.

41 ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 16.50 ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് 1.67 ലക്ഷം വന്നത് കട നടത്തുന്നയാളില്‍ നിന്നാണെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ സബ് എഞ്ചിനീയര്‍ കൈക്കൂലി വാങ്ങിയത് ഗൂഗിള്‍ പേ വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കരാറുകള്‍ നല്‍കുന്നത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും കരാറടിസ്ഥാനത്തിലുള്ള വാഹനങ്ങളുടെ ഉപയോഗത്തിലും ക്രമക്കേടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ബിനാമികളെ വെച്ച് കരാറുകാര്‍ തന്നെ വര്‍ക്കുകള്‍ ചെയ്യുന്നു. ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വിജിലന്‍സ്.

Content Highlights: Vigilance officials have found evidence of fraud in the Kerala State Electricity Board following an investigation

To advertise here,contact us