ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി

ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളുടെ മകനാണ്

പാലക്കാട്: ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെ കാണാതായത്. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂർ പൊലീസിന്റെ നേതൃത്വത്തിൽ കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി.

Content Highlights: six year old boy missing at palakkad

To advertise here,contact us