ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ: പ്രവർത്തനാനുമതി നിഷേധിച്ചത് ഉദ്ഘാടനത്തിന് പിന്നാലെ

അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അനുമതിയും ഗ്ലാസ് ബ്രിഡ്ജിനില്ല

ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമ്മോ. അനുമതിയില്ലാതെ നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കലക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അനുമതിയും ഗ്ലാസ് ബ്രിഡ്ജിനില്ല. ഇതിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തവ് ജില്ലാ പൊലീസ് മേധാവിക്കും കൈമാറിയിട്ടുണ്ട്.

ആനച്ചാല്‍ ടൗണിന് മുകള്‍ ഭാഗത്തായി കാനാച്ചേരിടയില്‍ എല്‍സമ്മയുടെ ഭൂമിയിലാണ് 35 മീറ്റര്‍ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചത്. രണ്ട് കോടി രൂപയോളം ചിലവിട്ടായിരുന്നു നിര്‍മാണം. ഒരേസമയം 40 പേര്‍ക്ക് കയറി നിന്ന് കാഴ്ച്ച കാണാവുന്നതായിരുന്നു ഗ്ലാസ് ബ്രിഡ്ജ്. ശനിയാഴ്ച്ചയാണ് ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടുണ്ട്.

Content Highlight; No operating permit; Stop memo issued for glass bridge in Anachal

To advertise here,contact us