തിരുവനന്തപുരം: പിണറായി സര്ക്കാര് വീണ്ടും അധികാരത്തിലെത്തുമെന്നത് സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദര്. കേരളത്തില് എല്ഡിഎഫ് വലിയ ഭൂരിപക്ഷത്തില് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രമാണ്. എപിജെ അബ്ദുള് കലാം പറഞ്ഞതുപോലെ സ്വപ്നങ്ങള് കാണുന്നത് നല്ലതാണ്. എന്നാല് പിണറായി വിജയന്റെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നും ഖുശ്ബു പറഞ്ഞു.
തൃശൂരില് തെരഞ്ഞെടുപ്പ് പ്രചാരണത്തില് സംസാരിക്കുകയായിരുന്നു അവര്. കേരള സര്ക്കാരിനെ വിലയിരുത്താന് ഒന്നുമില്ല. ജനങ്ങള്ക്ക് വേണ്ടി സര്ക്കാര് ചെയ്തത് വട്ടപ്പൂജ്യമാണെന്നും ഖുശ്ബു വിമര്ശിച്ചു. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരില് കൂടുതല് വിജയം നേടാന് ബിജെപിക്കാകുമെന്നും ഖുശ്ബു പറഞ്ഞു. സുരേഷ് ഗോപിയുടെ കഠിനാധ്വാനം വിജയത്തിന് മുതല്ക്കൂട്ടാകുമെന്നും അവര് പറഞ്ഞു.
Content Highlights: Khushbu Sundar against pinarayi vijayan