തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിനൊപ്പം: പി കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫിന് ബദല്‍ അജണ്ടയുണ്ടെന്നും എല്‍ഡിഎഫിന് ഒരു കാര്യത്തിനും മറുപടിയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്രെന്‍ഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് ബദല്‍ അജണ്ടയുണ്ടെന്നും എല്‍ഡിഎഫിന് ഒരു കാര്യത്തിനും മറുപടിയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാണ് പ്രധാന ചര്‍ച്ച. ശബരിമല വിഷയം മുന്‍പും പ്രതിഫലിച്ചിട്ടുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

'രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായിട്ടും പത്മകുമാറിനെതിരെ നടപടിയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. രാഹുലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മാത്രമാണ് പിന്തുണച്ചതെന്നും വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണ് രാഹുലിനെ പുറത്താക്കുക എന്നത്. അതില്‍ നിന്നും ഒറ്റപ്പെട്ട നിലപാട് തനിക്കില്ല. താന്‍ പൂര്‍ണമായും പാര്‍ട്ടിക്കാരനാണ്. രാഹുലിനെതിരെ എടുത്ത നടപടികള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങള്‍ ആരും കൈക്കൊണ്ടിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.

Content Highlight; ‘The trend favours the UDF in the local elections,’ says PK Kunhalikutty

To advertise here,contact us