ഇടതുരാഷ്ട്രീയം കയ്യൊഴിഞ്ഞ് ബിജെപി വഴിയില്‍ ദമ്പതികള്‍; രണ്ടുപേരും സ്ഥാനാര്‍ത്ഥികള്‍

ഇടതുരാഷ്ട്രീയത്തോടൊപ്പം നേരത്തെ സഞ്ചരിച്ചിരുന്ന ദമ്പതികള്‍ ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍.

തൃശൂര്‍: ഇടതുരാഷ്ട്രീയത്തോടൊപ്പം നേരത്തെ സഞ്ചരിച്ചിരുന്ന ദമ്പതികള്‍ ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. സിപിഐ വിട്ട് ഒരു വര്‍ഷം മുന്നേ ബിജെപിയിലെത്തിയ വീജീഷ് അള്ളന്നൂര്‍ മുള്ളൂര്‍ക്കര പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ്. ഭാര്യ അനില വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. കഴിഞ്ഞ ദിവസം സിപിഐയില്‍ നിന്ന് രാജിവെച്ച അനില 13ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി.

വിജീഷ് മത്സരിക്കുന്ന ഏഴാം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പി ജി ഗഘനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ നാരായണന്‍കുട്ടിയുമാണ്. അനില മത്സരിക്കുന്ന വാര്‍ഡില്‍ സിപിഐയുടെ അജിതാ സദാനന്ദനും മുസ്‌ലിം ലീഗിലെ മുംതാസ് നൗഷാദുമാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

To advertise here,contact us