പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന് പരാതി; നാടകത്തില്‍ നിന്ന് പിന്മാറി സ്‌കൂള്‍ അധികൃതര്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പുതിയ നാടകമായിരിക്കും അവതരിപ്പിക്കുക

മലപ്പുറം: മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ നാടകത്തെ ചൊല്ലി വിവാദം. നാടകത്തില്‍ ഹിന്ദു പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന പരാതിയുമായി ഹിന്ദു ഐക്യ വേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയതോടെ നാടകത്തില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പിന്മാറി.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പുതിയ നാടകമായിരിക്കും അവതരിപ്പിക്കുക.

വണ്ടൂരില്‍ നടന്ന മലപ്പുറം ജില്ലാ കലോത്സവത്തില്‍ എകെഎംഎച്ച്എസ്എസ് കോട്ടൂരിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'വീരനാട്യം' എന്ന നാടകത്തെ ചൊല്ലിയായിരുന്നു വിവാദം. നാടകത്തിലെ സംഭാഷണങ്ങളും രംഗങ്ങളും ചിലര്‍ക്ക് ഉണ്ടാക്കിയിട്ടുള്ള മാനസിക പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുമ്പ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത നാടകമാണ് വീരനാട്യം.

Content Highlights: controversy against veeranatyam drama performed in malappuram school festival

To advertise here,contact us