പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില് പാലക്കാട് പലയിടത്തും മത്സരിക്കാന് ബിജെപിക്ക് ആളില്ല. 11 പഞ്ചായത്തുകളിലായി 43 വാര്ഡുകളിലാണ് ബിജെപി സ്ഥാനാര്ത്ഥികളെ നിര്ത്താത്തത്. കഴിഞ്ഞതവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തില് നാല് വാര്ഡുകളില് മത്സരിക്കാനാളില്ല.
ആലത്തൂര്, അലനല്ലൂര് പഞ്ചായത്തുകളില് അഞ്ചിടങ്ങളിലും വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളില് നാലു വാര്ഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളില് മൂന്നിടത്തും, കിഴക്കഞ്ചേരിയിൽ രണ്ടിടത്തും മങ്കരയില് ഒരിടത്തും കാഞ്ഞിരപ്പുഴയില് എട്ട് വാര്ഡുകളിലും മത്സരിക്കാന് സ്ഥാനാര്ത്ഥികളില്ല. ചിറ്റൂര് തത്തമംഗലം നഗരസഭയില് അഞ്ച് വാര്ഡുകളിലാണ് സ്ഥാനാര്ത്ഥികളില്ലാത്തത്.
പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാര്ത്ഥി പട്ടിക ഏകപക്ഷീയമാണെന്ന് ആരോപിച്ച് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന് രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന് സി കൃഷ്ണകുമാറിനെതിരെയായിരുന്നു ആരോപണം. കൃഷ്ണകുമാറിന്റെ നീക്കം സംഘടന പിടിക്കാനാണെന്നും ചെയര്പേഴ്സണ് ആയിരുന്ന അവസാന കാലഘട്ടത്തില് ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും പ്രമീള ശശിധരന് ആരോപിച്ചിരുന്നു. പ്രമീളയിക്ക് ഇത്തവണ മത്സരിക്കാന് സീറ്റ് നല്കിയിട്ടില്ല.
Content Highlights: Local Body Election There are no candidates in 43 wards in 11 panchayats for BJP