സിപിഐഎം പഞ്ചായത്തംഗം കോൺഗ്രസിൽ ചേർന്നു

രണ്ട് തവണ സിപിഐഎം സ്ഥാനാർഥിയായി വിജയിച്ചിരുന്നു

കഠിനംകുളം : കഠിനംകുളം ഗ്രാമപ്പഞ്ചായത്തിൽ സിപിഐഎം വനിതാ നേതാവ് കോൺഗ്രസിൽ ചേർന്നു. വെട്ടുത്തുറയിൽ നിലവിലെ ഗ്രാമപ്പഞ്ചായത്തംഗമായ റീത്ത നിക്സൺ ആണ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്. റീത്ത നിക്സൺ രണ്ട് തവണ സിപിഐഎം സ്ഥാനാർഥിയായി വിജയിച്ചിരുന്നു.

ഭർത്താവ് മരിച്ചശേഷം പാർട്ടി നേതാക്കളിൽ നിന്നു മോശം അനുഭവം ഉണ്ടായതായി അവർ ആരോപിച്ചു. അപവാദ പ്രചാരണത്തെക്കുറിച്ച് രണ്ട് വർഷം മുൻപ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും റീത്ത പറഞ്ഞു. രണ്ടര വർഷമായി പാർട്ടി അംഗത്വം പുതുക്കിയിരുന്നില്ല.

Content Highlight : CPI(M) woman leader from Kadinamkulam joins Congress

To advertise here,contact us