കളമശേരി നഗരസഭ; ഉണിച്ചിറയിൽ ഏറ്റുമുട്ടാൻ രണ്ട് സിപിഐഎം കൗൺസിലർമാർ

ഭാര്യക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നാലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു

കളമശേരി: നഗരസഭയിലെ ഉണിച്ചിറ വാർഡിൽ സിപിഐഎം കൗൺസിലർമാർ നേർക്കുനേർ ഏറ്റുമുട്ടും. ഒരാൾ ഔദ്യോഗിക സ്ഥാനാർത്ഥിയും മറ്റെയാൾ വിമതയുമായാണ് മത്സരിക്കുക. കളമശേരി നഗരസഭയിലെ 34ാം വാർഡാണ് ഉണിച്ചിറ. ഇവിടെ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ കെ ടി മനോജാണ് ഒദ്യോഗിക സ്ഥാനാർത്ഥി. മുൻ ലോക്കൽ കമ്മിറ്റി അംഗം വി എൻ ദിലീപ് കുമാറാണ് വിമതനായി മത്സരിക്കുന്നത്. ദിലീപ് നാല് തവണ നഗരസഭ കൗൺസിലർ ആയിട്ടുണ്ട്. അടുത്ത ദിവസം പത്രിക സമർപ്പിക്കും.

നെട്ടൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു. ഭാര്യ സ്മിനിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഐഎം മനക്കച്ചിറ ബ്രാഞ്ച് സെക്രട്ടറി എം എം പ്രസാദ് പാർട്ടി അംഗത്വം രാജിവെച്ചത്.

Content Highlights: CPIM councilor's will contest in same seat at kalamassery municipality

To advertise here,contact us