രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് യോഗത്തിൽ; സസ്‌പെൻഷനിലായാൽ താൻ വേറെ പാർട്ടിയുടെ ആളാണോയെന്ന് ചോദ്യം

പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ പങ്കെടുത്തത്

പാലക്കാട്: ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ പങ്കെടുത്തത്. മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി അടക്കമുള്ള നേതാക്കളാണ് യോഗത്തിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചേർന്ന യോഗത്തിലാണ് രാഹുൽ പങ്കെടുത്തത്.

എന്നാൽ യോഗമല്ല നടന്നതെന്നും രാഷ്ട്രീയം ചർച്ച ചെയ്തു എന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. പുറത്താക്കുന്നത് വരെ കോൺഗ്രസ് ഔദ്യോഗിക ഓഫീസുകളിൽ കയറുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. താൻ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല. നേതാക്കളുമായി വർത്തമാനം പറഞ്ഞു. സസ്‌പെൻഷനിലായി കഴിഞ്ഞാൽ താൻ വേറെ പാർട്ടിയുടെ ആളാണോ?. യോഗം ചേർന്നാൽ ചേർന്നുവെന്ന് പറയും. നടക്കാത്ത യോഗത്തെ പറ്റി എങ്ങനെ പറയാൻ സാധിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥികളെ ജയിപ്പിക്കാനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും രാഹുൽ പറഞ്ഞു.

Content Highlights: Rahul Mamkootathil MLA attended Congress meeting at palakkad

To advertise here,contact us