പന്തളത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു

ഹരിയുടെ ഭാര്യ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്നു

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പന്തളത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു. ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ ഹരിയും കുടുംബവുമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഹരിയുടെ ഭാര്യ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്നു.

സിപിഐഎം കുരമ്പാല ഇടയാടി ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റിയംഗം, കുരമ്പാല സര്‍വീസ് സഹകരണസംഘം ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തകനായിരുന്നു കെ ഹരി. കുടുംബവുമുള്‍പ്പെടെയുള്ള അംഗങ്ങളാണ് കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് വന്നത്. ഹരിയുടെ ഭാര്യ രശ്മി ജി കൃഷ്ണനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ചത്. സിപിഐഎം നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്ന് കെ ഹരി പറഞ്ഞു. ബിജെപി ദേശീയ സമതി അംഗം പി കെ കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ അഡ്വ. വി എ സൂരജ് എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

Content Highlight; CPIM branch secretary and family join BJP in Pandalam

To advertise here,contact us