പ്രശാന്ത് ശിവന്‍ പാലക്കാട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി; സീനിയര്‍ നേതാക്കളെ തള്ളി ബിജെപി പട്ടിക

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിജെപി മേഖല നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

പാലക്കാട്: പാലക്കാട് നഗരസഭ സ്ഥനാര്‍ത്ഥികളെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി. നിലവിലെ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ്, എന്‍ ശിവരാജന്‍ ഉള്‍പ്പെടെ സീനിയര്‍ നേതാക്കളെ പരിഗണിക്കാതെയുള്ള ജില്ലാ കമ്മിറ്റിയുടെ നഗരസഭ സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയാണ് തര്‍ക്കം.

ബിജെപി സംസ്ഥാന ട്രഷറര്‍ കൂടിയാണ്. കഴിഞ്ഞ 40 വര്‍ഷമായി ജനപ്രതിനിധിയാണ് എന്‍ ശിവരാജന്‍. നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പട്ടികയിലുള്ളത്.

നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്മിതേഷ്, സാബു ഉള്‍പ്പെടെയുള്ളവരെയും സ്ഥാനാര്‍ത്ഥികളാവാന്‍ പരിഗണിച്ചില്ല. സി കൃഷ്ണകുമാര്‍ പക്ഷത്തെ മിനി കൃഷ്ണകുമാര്‍, മധു, ബാബു വെണ്ണക്കര, ഹരി പട്ടിക്കര ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റുണ്ട്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിജെപി മേഖല നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. അതേ സമയം സംസ്ഥാനത്തെ ബിജെപിയുടെ പ്രധാനപ്പെട്ട തദ്ദേശ സ്ഥാപനമായ പാലക്കാട് നഗരസഭയിലെ തര്‍ക്കം പരിഹരിക്കാന്‍ ആര്‍എസ്എസ് ഇടപെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് നിര്‍ണായക കോര്‍ കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Content Highlights: Prasanth Sivan is the BJP candidate for Palakkad Municipality Chairman post

To advertise here,contact us