തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട്, ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം തെക്കുപടിഞ്ഞാറന് ബംഗാള് ഉള്ക്കടലിന്റെയും അതിനോട് ചേര്ന്നുള്ള പടിഞ്ഞാറന് മധ്യ ബംഗാള് ഉള്ക്കടലിന്റെയും ഭാഗങ്ങളില് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റുണ്ടായാല് മോന്ത (MON-THA) എന്ന തായ്ലന്ഡ് നിര്ദേശിച്ച പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക.
Content Highlight : Rain to continue; Yellow alert in two districts today, strong winds possible