പാലക്കാട്: വാണിയംകുളത്ത് വയോധികനെ മരിച്ച നിലയില് കണ്ടെത്തി. വാണിയംകുളം മാന്നന്നൂരിലാണ് വയോധികനെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. മാന്നന്നൂര് വടക്കേകുന്നത്ത് വീട്ടില് വേലുക്കുട്ടി(62)യെയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ട് ദിവസമായി വേലുക്കുട്ടിയെ പുറത്ത് കാണാത്തതിനാല് അയല്ക്കാര് ഫോണില് ബന്ധപ്പെടാന് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഫോണില് വിളിച്ചിട്ട് കിട്ടാതിരുന്നതിനാല് നാട്ടുകാര് വീട്ടില് ചെന്ന് നോക്കി. വീടിന്റെ വാതില് തുറന്നിട്ടിരുന്നെങ്കിലും ആളെ കണ്ടിരുന്നില്ല. ഇതോടെ നടത്തിയ പരിശോധനയിലാണ് വേലുക്കുട്ടിയുടെ മൃതദേഹം വീടിനകത്ത് നിന്ന് കണ്ടെത്തിയത്. ഇതേതുടര്ന്ന് ബന്ധുക്കള് പൊലീസില് വിവരമറിയിക്കുകയായിരുന്നു. വേലുക്കുട്ടിയുടെ മരണ കാരണം വ്യക്തമല്ല. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് വന്നെങ്കിലെ ഇക്കാര്യത്തില് വ്യക്തതയുണ്ടാകു എന്ന് പൊലീസ് അറിയിച്ചു.
Content Highlight; Elderly Man Found Dead in Vaniyamkulam