പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ദഫ്മുട്ട് അധ്യാപകൻ പിടിയിൽ

കുട്ടിയെ ഇയാൾ കാറിൽ കയറ്റിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകൻ പിടിയിൽ. കോട്ടൂർ കൃഷ്ണഗിരി തൈക്കാവിളയിൽ ആദിലാണ് പിടിയിലായത്. സ്കൂളിൽ ദഫ്മുട്ട് പഠിപ്പിക്കാൻ എത്തിയതായിരുന്നു ആദിൽ. കുട്ടിയെ ഇയാൾ കാറിൽ കയറ്റിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്.

സംഭവത്തിന് പിന്നാലെ പെൺകുട്ടി അമ്മയെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പ്രതി വിദേശത്ത് കടക്കാൻ ശ്രമം നടത്തി. ഇതിനിടെയാണ് കാട്ടാക്കട പൊലീസ് ഇയാളെ പിടികൂടിയത്.

Content Highlights:Duffmutt teacher arrested for assaulting girl

To advertise here,contact us