പൂജ ബമ്പറിന്റെ 1.85 കോടിയുടെ സമ്മാനങ്ങള്‍ വെട്ടിക്കുറച്ചു; ടിക്കറ്റ് വിലയില്‍ മാറ്റമില്ല

5000 രൂപയുടെ സമ്മാനങ്ങളും കുറച്ചു

തിരുവനന്തപുരം: ജിഎസ്ടി പരിഷ്‌കരണങ്ങളുടെ ഭാഗമായി പൂജ ബമ്പര്‍ സമ്മാനത്തുകകള്‍ കുറച്ചു. 1.85 കോടിയുടെ സമ്മാനങ്ങളാണ് കുറച്ചത്. ടിക്കറ്റ് വില 300 രൂപയായി തുടരും. മൂന്നാം സമ്മാനം പകുതിയായി കുറച്ചു. 10 ലക്ഷം രൂപ അഞ്ച് ലക്ഷം രൂപയായാണ് കുറച്ചത്. 5000 രൂപയുടെ സമ്മാനങ്ങളും കുറച്ചു.

12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. അഞ്ച് പരമ്പരകൾക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകൾക്കും രണ്ടു വീതം 10 ലക്ഷമാണ് മൂന്നാം സമ്മാനം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.

Content Highlights: Pooja Bumper's prizes worth Rs 1.85 crores have been cut

To advertise here,contact us