കിടപ്പാടം സംരക്ഷിക്കാന്‍ സര്‍ക്കാര്‍; ഏക കിടപ്പാട ബില്ലിന് മന്ത്രി സഭാ യോഗത്തില്‍ അംഗീകാരം

ആനുകൂല്യം ലഭിക്കുക പ്രതിവര്‍ഷം മൂന്ന് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏക കിടപ്പാട ബില്‍ കരടിന് അംഗീകാരം നല്‍കി മന്ത്രി സഭ. മനപൂര്‍വമല്ലാതെ തിരിച്ചടവ് മുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പരമാവധി വായ്പ്പാ തുക അഞ്ച് ലക്ഷം രൂപയാണ്. രൂപയും പിഴയും പലിശപ്പിഴയുമടക്കം 10 ലക്ഷം കഴിയാന്‍ പാടില്ല. ആനുകൂല്യം ലഭിക്കുക പ്രതിവര്‍ഷം മൂന്ന് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്കാണ്.

കര്‍ശന ഉപാധികളോടെയായിരിക്കും നിയമത്തിന്റെ പരിരക്ഷ ലഭിക്കുക. ബാങ്കിനാണ് പണം നല്‍കേണ്ടത് എങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ബാങ്കിലേക്ക് പണം നല്‍കും. അതിനായി പ്രത്യേക ഫണ്ട് കണ്ടെത്തുമെന്നാണ് വിവരങ്ങള്‍. ശനിയാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്‍ കരടിന് അംഗീകാരം നല്‍കിയത്. തിരിച്ചടവ് മുടങ്ങിയെന്ന് നിര്‍ദിഷ്ട സമിതികള്‍ കണ്ടെത്തിയ കേസില്‍ അവരുടെ ഏക കിടപ്പാടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോള്‍ പാര്‍പ്പിടാവകാശം സംരക്ഷിക്കുന്നതിനുള്ള ബില്ലാണ് ഇത്.

Content Highlight; governments new decision approved in cabinet meeting

To advertise here,contact us