കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

യുവതി പുഴയില്‍ ചാടുന്നത് കണ്ട ദൃക്‌സാക്ഷികള്‍ ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു

മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശി ദേവി നന്ദനയാണ് മരിച്ചത്. ഇവര്‍ മലപ്പുറത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ യുവതി പുഴയില്‍ ചാടുന്നത് കണ്ട ദൃക്‌സാക്ഷികള്‍ ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

പാലത്തിന്റെ കൈവരിയില്‍ യുവതി ഇരിക്കുന്നത് കണ്ട ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ വണ്ടി നിര്‍ത്തുകയും ഇവിടെ ഇരിക്കുന്നത് എന്തിനാണെന്നും ചോദിച്ചിരുന്നു. എന്നാല്‍ ചോദിച്ച് തീരും മുന്‍പെ ഇവര്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി. കൂട്ടിലങ്ങാടിയില്‍ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നു ദമ്പതികള്‍.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight; Woman jumps off Kootilangadi bridge in Malappuram

To advertise here,contact us