കോഴിക്കോട് ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്തു

ഇന്നലെ കട തുറക്കാന്‍ വന്നപ്പോഴായിരുന്നു ആക്രമണം നടന്ന വിവരം കുട്ടികള്‍ അറിയുന്നത്

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ചുതകര്‍ത്തു. 'കൈത്താങ്ങ്' എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന കടയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇന്നലെ കട തുറക്കാന്‍ വന്നപ്പോഴായിരുന്നു ആക്രമണം നടന്ന വിവരം കുട്ടികള്‍ അറിയുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പിന്തുണ എന്ന നിലയിലാണ് കോഴിക്കോട് ബീച്ചില്‍ കടയിട്ട് നല്‍കിയിരുന്നത്. ഈ കടയാണ് സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചത്. നിലവില്‍ കട പുനഃസ്ഥാപിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Content Highlight; Shop Managed by Differently-Abled Children in Kozhikode Vandalized by Miscreants

To advertise here,contact us