മടിക്കൈ ഗവണ്‍മെന്റ് ഹയര്‍സെക്കഡറി സ്‌ക്കൂളിലെ റാഗിംഗ് ; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കഴിഞ്ഞ ദിവസമായിരുന്നു ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇട്ടില്ലെന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയത്

കാസറഗോഡ് : മടിക്കൈ ഗവണ്‍മെന്റ് ഹയര്‍സെക്കഡറി സ്‌ക്കൂളിലെ റാഗിംഗ് കേസില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇട്ടില്ലെന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയത്. സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു പരാതി.

തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ് ആശുപത്രിയില്‍ എത്തിച്ചത്. കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Content Highlights: Raging at Madikai Government Higher Secondary School; Three students suspended

To advertise here,contact us