പൂജപ്പുര സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച; അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി

സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച. സോളാർ പ്ലാൻ്റിൻ്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയി. അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. 300 ബാറ്ററികളിൽ നിന്നാണ് ഇത്തരത്തിൽ മോഷണം നടന്നത്.

നാലു വർഷത്തിനിടെയാണ് മോഷണം എന്ന് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് പൊലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു. ജയിൽ വളപ്പിലെ പവർ ലോൺട്രി യൂണിറ്റ് കെട്ടിടത്തിൽ ആണ് മോഷണം നടന്നത്. സൂപ്രണ്ടിൻറെ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാൽ മൂന്നുമാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിനെ കുറിച്ച് പുറംലോകം അറിഞ്ഞില്ല. അന്വേഷണം തുടരുന്നതായി പൂജപ്പുര പൊലീസ് അറിയിച്ചു. എഫ്ഐആറിന്റെ പകർപ്പ് റിപ്പോർട്ടറിന് കിട്ടി.

Content Highlights: Serious security lapse in Poojappura Central Jail

To advertise here,contact us