കരുനാഗപ്പള്ളിയില്‍ 15 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൊത്ത വിതരണക്കാരന്‍ പിടിയില്‍

ബെംഗളൂരുവില്‍ നിന്നും വന്‍തോതില്‍ എംഡിഎംഎ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തുന്ന മൊത്ത വിതരണക്കാരനാണ് പ്രതി

കൊല്ലം: 220 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.പുലിയൂര്‍ വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്ത് വീട്ടില്‍ അനന്തു (27) ആണ് പിടിയിലായത്. എക്‌സൈസ് കരുനാഗപ്പള്ളി തൊടിയത്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 227 ഗ്രാം എംഡിഎംഎയാണ് പ്രതിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് മുന്‍പും പ്രതി എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്.

ബെഗളൂരുവില്‍ നിന്നും വന്‍തോതില്‍ എം ഡി എം എ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തുന്ന മൊത്ത വിതരണക്കാരനാണ് പ്രതി. പിടിയിലായ മയക്കുമരുന്ന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരും. കൊല്ലം ജില്ലയില്‍ സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് എക്‌സൈസ് അറിയിച്ചു.

എന്‍ഫോര്‍സ്‌മെന്റ് ആന്റ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വഡ് പാര്‍ട്ടി എക്‌സൈസ് ഇല്‍സ്‌പെക്ടര്‍ ദിലീപ് സി പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയിതത്.

Content Highlights : Youth arrested with 220 grams of MDMA in Karunagappally

To advertise here,contact us