മലപ്പുറം: കോട്ടക്കലില് നിപ സമ്പര്ക്ക പട്ടികയില് ഉള്പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില് നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്ക്ക് സമ്പര്ക്കമുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് കോട്ടക്കല് സ്വകാര്യ ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്നു.
ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള് പ്രകാരം ഇവര് ഹൈ റിസ്ക്ക് സമ്പര്ക്കപ്പട്ടികയിലുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണിവര് മരിച്ചത്. മരിച്ച സ്ത്രീയുടെ സ്രവം പരിശോധിക്കും. അതേ സമയം പരിശോധന ഫലം വരുന്നത് വരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്ദ്ദേശം നല്കി.
Content Highlights: Woman on Nipah contact list dies