എറണാകുളം: വീണ്ടും മഴക്കാലം ആരംഭിച്ചതോടെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സ്ഥിതി പതിവുപോലെ പരിതാപകരം. ഏറ്റവും ശോചനീയാവസ്ഥയിലുള്ള ബസ്റ്റാൻഡുകളിൽ ഒന്നായ എറണാകുളത്ത് പദ്ധതി നിർദ്ദേശങ്ങൾ പലതുണ്ടെങ്കിലും ഒന്നും ഇതുവരെ യാഥാർത്ഥ്യമായില്ല. മഴക്കാലത്ത് പതിവായി ഉണ്ടാക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതിക്ക് മാത്രമാണ് ഇതുവരെ തുടക്കമായത്. നവീകരണ പദ്ധതികൾ പ്രഖ്യാപനത്തിൽ ഉണ്ടെങ്കിലും പ്രവർത്തി നീളുകയാണ്.
Content Highlights: Ernakulam KSRTC bus stand still in very bad condition