
Jul 26, 2025
04:37 PM
കോഴിക്കോട്: ആർജെഡി സംസ്ഥാന അധ്യക്ഷനായി എംവി ശ്രേയാംസ് കുമാർ തുടരും. 49 അംഗ സംസ്ഥാന ഭാരവാഹികളെയും തെരഞ്ഞെടുത്തു. വി സുരേന്ദ്രൻ പിള്ള, ജമീല പ്രകാശം, ഡോ. വർഗീസ് ജോർജ്, സലീം മടവൂർ തുടങ്ങിയവർ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്. ഏകകണ്ഠമായാണ് ആർജെഡി തെരഞ്ഞെടുപ്പ് നടന്നതെന്നും
ത്രിതല തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും എം വി ശ്രേയാംസ് കുമാർ പ്രതികരിച്ചു.
മതേതരത്വ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതാംബ വിവാദത്തിൽ സംഘപരിവാർ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. ഭരണഘടന പദവിയിലിരിക്കുന്ന ഗവർണർ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ചെയ്യുന്നത്. നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കും. കെട്ടുറപ്പുള്ള പ്രചാരണമാണ് എൽഡിഎഫ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: