കൊല്ലത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

അടുക്കളയോട് ചേർന്നുള്ള ഷെഡിലാണ് ഓമനക്കുട്ടനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്

കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോ​ഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്പെഷൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ഓമനക്കുട്ടനെയാണ് (52) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേരൂർ സ്വദേശിയാണ് ഓമനക്കുട്ടൻ.

അടുക്കളയോട് ചേർന്നുള്ള ഷെഡിലാണ് ഓമനക്കുട്ടനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മരണത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

content highlights : Police officer found in Kollam

To advertise here,contact us