ന്യൂയോര്‍ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായ സോഹ്റാന്‍ മംദാനി (Zohran Mamdani)യുടെ മീശയെ ചൊല്ലി വിദ്വേഷ പരാമര്‍ശവുമായി വലത് ഹാന്‍ഡിലുകള്‍. പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും നവംബറില്‍ സംഘടിപ്പിക്കുന്ന ആഗോള പ്രചാരണ പരിപാടിയായ മൂവെംബറി (Movember)ന്റെ പ്രചരണാര്‍ത്ഥം വളര്‍ത്തിയ മീശയ്ക്കെതിരെയാണ് ഇത്തരക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മംദാനിയെ കാണുമ്പോള്‍ സദ്ദാം ഹുസൈനെ ഓര്മ വരുന്നു എന്നാണ് ഇവരുടെ കമന്റ്.
ന്യൂയോര്‍ക്ക് സിറ്റി പോലീസിന്റെ (NYPD) വിവാദപരമായ സ്ട്രാറ്റജിക് റെസ്പോണ്‍സ് ഗ്രൂപ്പ് (എസ്ആര്‍ജി) പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചുകൊണ്ട് മേയര്‍ മംദാനി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം മീശയുമായി പ്രത്യക്ഷപ്പെട്ടത്. പലസ്തീന് പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലുമായിരുന്നു ഈ പോലീസ് യൂണിറ്റ് പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മേയറുടെ പൊലീസ് പുനഃസംഘടനയേക്കാള്‍ ഉപരി, സോഷ്യല്‍ മീഡിയയിലെ ചില വിമര്‍ശകരുടെ ശ്രദ്ധ പോയത് അദ്ദേഹത്തിന്റെ മീശയിലേക്കായിരുന്നു.
ഇത് കാണുമ്പോള്‍ സദ്ദാം ഹുസൈനാണ് ന്യൂയോര്‍ക്ക് ഭരിക്കുന്നത് എന്ന് തോന്നുന്നു എന്ന ക്യാപ്ഷനോടെയാണ് മംദാനിയുടെ വീഡിയോ പലരും പങ്കുവെച്ചത്.
It looks like Saddam Hussein is running NYC.
അതേസമയം, ഇസ്ലാമിസ്റ്റ് എന്ന ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മംദാനി മതേതര ബാത്ത് പാര്‍ട്ടി (secular Ba'athits) ശൈലി സ്വീകരിക്കുകയാണെന്നായിരുന്നു കണ്‍സര്‍വേറ്റീവ് നിരീക്ഷകനായ വില്‍ ചേംബര്‍ലിന്റെ (Will Chamberlain) പരിഹാസം.
Trying to beat the allegations of being an Islamist by adopting the aesthetics of the secular Ba’athists
വിവാദ സ്പെഷ്യല്‍ ഫോഴ്സായ എസ്ആര്‍ജി പിരിച്ചുവിട്ട സമയവും, മംദാനിയുടെ മീശയും കൂട്ടിയിണക്കി, മേയര്‍ നഗരത്തിന്റെ സുരക്ഷ തകര്‍ക്കുകയാണെന്ന് തീവ്ര വലതുപക്ഷ പ്രവര്‍ത്തകയായ ലോറ ലൂമര്‍ (Laura Loomer) ആരോപിച്ചു.
Muslim Mayor gets elected in NYC and immediately moves to eradicate the counter terrorism program in NYC. Gee, I wonder why? 🤔 As I said, jihad is coming. Soon Americans will experience their very own October 7th style events in American neighborhoods .The Islamic takeover of America is rapidly accelerating.
മംദാനിയുടെ രൂപമാറ്റം 1979-ലെ ലാറ്റിന്‍ അമേരിക്കന്‍ സ്വേച്ഛാധിപതിയെപ്പോലെ ഉണ്ടെന്ന് ഡോ. നവോമി വുള്‍ഫ് (Dr. Naomi Wolf) അഭിപ്രായപ്പെട്ടു. എന്നാല്‍, നിങ്ങളൊരു മൂവംബറില് പങ്കെടുക്കുന്ന തവിട്ടുനിറക്കാരനായ പുരുഷനാണെങ്കില്‍, ഉടന്‍ തന്നെ നിങ്ങളെ ഒരു സമ്പൂര്‍ണ ഏകാധിപതിയാകാന്‍ ശ്രമിക്കുന്നയാളായി ആളുകള്‍ മുദ്രകുത്തും എന്നാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ പരിഹസിച്ച മാധ്യമപ്രവര്ത്തകന് മുര്‍താസ ഹുസൈന് (Murtaza Hussain) കുറിച്ചത്.
If you’re a brown guy participating in Movember people will immediately start accusing you of becoming a totalitarian dictator.
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ടെസ്റ്റിക്കുലര്‍ ക്യാന്‍സര്‍, പുരുഷന്മാരുടെ മാനസിക ആരോഗ്യം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്യാമ്പെയ്ന്റെ ഭാഗമായാണ് മംദാനി മീശ വളര്‍ത്തിയത്. ഇതിന്റെ ഭാഗമായി ബ്രൂക്ലിനിലെ കിംഗ്സ് കൗണ്ടി ഹോസ്പിറ്റലില്‍ ഒരു പുതിയ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സെന്ററിനായി 4 മില്യണ്‍ ഡോളറിന്റെ നിക്ഷേപവും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നിയോഗിച്ചിരുന്ന ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിഭാഗമായ 'സ്ട്രാറ്റജിക് റെസ്പോണ്‍സ് ഗ്രൂപ്പ്' പിരിച്ചുവിടാന്‍ മംദാനി ഉത്തരവിട്ടത്. ഭരണഘടനാപരമായ പ്രതിഷേധ അവകാശങ്ങള്‍ വിനിയോഗിക്കുന്ന ജനങ്ങളെ ഭീകരവാദ ഭീഷണിയെന്ന പോലെ നേരിടാനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മേയറുടെ ഈ നിര്‍ണായക നടപടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മംദാനി നല്കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.
ന്യൂയോര്‍ക്കിന്റെ ഭീകരവിരുദ്ധ സുരക്ഷാ സംവിധാനം ഇല്ലാതാക്കുകയല്ല, മറിച്ച് എസ്ആര്‍ജിയുടെ ഭീകരവിരുദ്ധ ചുമതലകള്‍ NYPDയുടെ ഇന്റലിജന്‍സ് ആന്‍ഡ് കൗണ്ടര്‍ടെററിസം ബ്യൂറോയിലേക്ക് മാറ്റുകയാണ് അദ്ദേഹം ചെയ്തത്. പൊലീസ് കമ്മീഷണര്‍ ജെസീക്ക ടിഷും (Jessica Tisch) ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പ്രതിഷേധങ്ങളുടെ നിയന്ത്രണം വേറെ വിഭാഗമായി കൈകാര്യം ചെയ്യുകയും ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
Content Highlight: New York City Mayor Zohran Mamdani faces mockery and inflammatory remarks from right-wing social media accounts over his moustache, which he grew as part of the Movember campaign to raise awareness about men's health. Several accounts compared his appearance to former Iraqi President Saddam Hussein, while conservative commentator Will Chamberlain mocked him with references to the secular Ba'athist movement. Far-right activist Laura Loomer linked his appearance to the disbanding of the NYPD's Strategic Response Group, accusing him of undermining public safety. Journalist Murtaza Hussain criticised the remarks, highlighting how men of colour are often stereotyped as authoritarian figures over their appearance.